പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്തെ ലേണേഴ്‌സ് പരീക്ഷ നടത്തിപ്പ് അവതാളത്തില്‍; രണ്ടുദിവസമായി പരീക്ഷകള്‍ മുടങ്ങി, ആശങ്കയില്‍ ഉദ്യോഗാര്‍ത്ഥികള്‍

 


സംസ്ഥാനത്തെ ലേണേഴ്‌സ് പരീക്ഷ നടത്തിപ്പ് അവതാളത്തില്‍. രണ്ടുദിവസമായി ലേണേഴ്‌സ് പരീക്ഷകള്‍ മുടങ്ങി. പരീക്ഷകള്‍ മുടങ്ങിയതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്. സാരഥി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് ലേണേഴ്‌സ് പരീക്ഷ നടത്തിപ്പ്.

വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാറാണ് പരീക്ഷ തുടങ്ങാന്‍ കാരണം.നെറ്റ്വര്‍ക്ക് ഇഷ്യൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാരഥി വെബ്സൈറ്റ് ഓപ്പണ്‍ ആകുന്നുണ്ട് എന്നാല്‍ പക്ഷെ എറര്‍ എന്ന് കാണിച്ച് സൈറ്റ് ബ്ലോക്ക് ആവുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പ്രശ്നം ഉടന്‍ പരിഹരിക്കും. അതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.