മാടായി : വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാളെ പിടികൂടി. മാടായി വാടിക്കൽ സി.എസ്.ഐ ചർച്ചിന് സമീപം കുന്നിപുരയിൽ ഹൗസിൽ താമസിക്കുന്ന നൗഷാദ് കെ.പി (39) ആണ് അറസ്റ്റിലായത്.
സംഭവം നടന്നത് ഇങ്ങനെ:
2026 ജൂൺ 3-ന് വൈകിട്ട് 4:45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് പഴയങ്ങാടി സബ് ഇൻസ്പെക്ടർ ഷുഹൈബ് കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൗഷാദിന്റെ വാടിക്കലുള്ള വീട്ടിൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെ വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

