പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പൈതൽമലയിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം; കാലാവസ്ഥ അനുസരിച്ച് നിയന്ത്രണം

  



 കണ്ണൂർ : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പൈതൽമലയിൽ ഇടിമിന്നലേറ്റ് ഒരു യുവതി മരിച്ചതിനെ തുടർന്ന് സന്ദർശകർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

കാലാവസ്ഥ അനുകൂലമായാൽ മാത്രമേ മലമുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സന്ദർശകർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.