ധർമശാല : പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവൻ്റെ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി.
കാസര്‍ഗോഡ് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി. രാധയുടെ മാലയാണ് കവര്‍ന്നത്.
ജൂണ്‍ 21 ന് രാവിലെ എട്ടിനും 8.15 നും ഇടയിലായിരുന്നു സംഭവം. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

