പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് വൻ മോഷണം ; ഒൻപതു ലക്ഷത്തിൻ്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

 


                                     

പയ്യന്നൂർ : പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവർന്നതായി പരാതി.

പയ്യന്നൂർ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി.മധുസൂദനന്റെ(73)വീട്ടിലാണ് കവർച്ച നടന്നത്.

മുൻ വശത്തെവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ഒന്നര പവന്റെ അമേരിക്കൻ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലൈസ്, ഒന്നരപവൻ തൂക്കം വരുന്ന ബ്രേസ് ലെറ്റ്, അരപവൻ തൂക്കം വരുന്ന രണ്ട് ഇയർ സ്റ്റഡ്, ഒരു പവൻ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മല്‍, ആറ് ഗ്രാം തൂക്കം വരുന്ന വെഡിംഗ് റിങ്ങ്, ഓരോ പവൻ വീതം തൂക്കം വരുന്ന മൂന്ന് മോതിരം എന്നിവ ഉള്‍പ്പെടെ എട്ടേകാല്‍ പവനോളം തൂക്കം വരുന്ന ഒമ്പത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ എന്നിവ കവർന്നു.

ഈക്കഴിഞ്ഞ മാർച്ച്‌ 13 ന് രാവിലെ ആറുമണിയോടെ വീടുപൂട്ടി വീട്ടുകാർ മംഗ്ളൂരിലെ ആശുപത്രിയില്‍ ചികിത്സാർത്ഥം പോയതായിരുന്നു, ഇന്ന് വ്യാഴാഴ്ച്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പയ്യന്നൂർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. രണ്ടു ദിവസം മുൻപ് തൊട്ടടുത്ത കാർപെൻ്റർ തൊഴിലാളി വേണുവിൻ്റെ വീട്ടിലും മോഷണം നടന്നിരുന്നു. വേണു രണ്ടാം തീയതി രാത്രി 9.30 മണിയോടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടത്. അകത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരു ജോഡി സ്വർണ്ണ കമ്മല്‍ മോഷണം പോയിരുന്നു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.