പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം

 


തളിപ്പറമ്പ്: തളിപ്പറമ്പ് പോലിസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ മോഷണം.

പോലീസ് സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന പരേതരായ അഡ്വ.പാട്ടത്തില്‍ ഒതേനനന്‍ നമ്പ്യാരുടെ നീതിനികേതന്‍ എന്ന വീട്ടിലാണ് മോഷണം നടന്നത്.ഇപ്പോള്‍ മകന്‍ സി.രവീന്ദ്രനാണ് ഇവിടെ താമസിക്കുന്നത്.

10,000 രൂപ വിലയുള്ള ഓട്ട് ഉരുളിയും 100 രൂപയുടെ 20 നോട്ടുകളുടെ 2000 രൂപയുമാണ് മോഷണം പോയത്.

ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് രവീന്ദ്രന്‍ പറശിനിക്കടവില്‍ പോയി 3 മണിയ്ക്ക് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.

താക്കോല്‍ വെച്ച സ്ഥലത്തുനിന്ന് എടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത് പോലിസ് എത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.