പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: തിരക്കിനിടയിൽ സ്വർണ്ണമാല കവരാൻ ശ്രമം; സ്ത്രീ പിടിയിൽ

 


കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ വൻ ഭക്തജനത്തിരക്കിനിടയിൽ ഭക്തയുടെ സ്വർണ്ണമാല കവരാൻ ശ്രമിച്ച യുവതിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയാണ് പിടിയിലായത്.

ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും തിരക്കിനിടയിൽ ഭക്തയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ കൈയോടെ പിടികൂടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഉടൻ തന്നെ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.