സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) അടുത്തില ഷെൽട്ടർ ഹോമിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ പ്രകൃതി ജീവനോപാസകനും ജൈവകർഷക പുരസ്കാര ജേതാവുമായ പി.പി കുഞ്ഞിരാമൻ മുതുകുടയെ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും കഴിഞ്ഞ നാൽപ്പതു വർഷങ്ങളായി തുടരുന്നജൈവ കൃഷി വൈഭവത്തെ അടിസ്ഥാനമാക്കി ബ്ലോക്ക്പഞ്ചായത്ത് തലത്തിൽ ആദരിക്കപ്പെട്ട പി.പി.കുഞ്ഞിരാമൻ ഷെൽട്ടർ ഹോം താമസക്കാർക്കും സഹകാരികൾക്കും വേണ്ടി പരിസ്ഥിതിയും നമ്മളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഏഴോം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി.ഗോപിനാഥൻവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.മുൻഗ്രാമ പഞ്ചായത്ത് അംഗം പി. സജിത, കെ.എൻ ശ്രീദേവി ടീച്ചർ, ഷെൽട്ടർ ഹോംസുപ്രണ്ട് സുജ.എൻ., ഫാമിലി കൗൺസലർ റഹനാസ് പി.വി.,രമേഷ്അടുത്തില തുടങ്ങിയവർ സംസാരിച്ചു. ഷെൽട്ടർ ഹോം താമസക്കാർ നയിച്ച പരിസ്ഥിതി ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ശാസ്ത്ര സെക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ നയിച്ച പാരിസ്ഥിതിക പ്രശ്നോത്തരി മൽസരത്തിൽ നിഷാന. കെ, രമ്യ പി, വിനോദിനി എം.ടി. എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി..
ശാസ്ത്ര വീഥിയിൽ സംഘടിപ്പിച്ച പാരിസ്ഥിതി ക കാവ്യാലാപനമേള മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫസർ ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ ആവാസ വ്യവസ്ഥ തകർന്നാൽ നമ്മളില്ല എന്ന യാഥാർത്ഥ്യം മനസിലാക്കി മണ്ണിനെയും മനസ്സിനേയും പ്രകൃതിയേയും പരിശുദ്ധമാക്കി സൂക്ഷിക്കാൻ ഉദ്ഘാടകൻ ആവശ്യപ്പെട്ടു.
ഡോ.കെ. അജിത്ത്, ഹരി കൂടൽമന, ഡോ. ടി.എം സുരേന്ദ്രനാഥ്, വി.എം.ലീലാ ഭായി ടീച്ചർ, ഹൈമ മാടായി, സ്മിത പി.ആർ, പപ്പൻ ചെറുതാഴം, പ്രതാപൻ പട്ടണക്കാട്,വസന്ത ഗോപിനാഥ്, മാലതി. സി.കെ, ശ്രീദേവി മൂത്തേടത്ത്, ഡോ. ബേബി സുഭദ്ര,ശ്രീലത മധു, തുടങ്ങി നിരവധി പേർ പാരിസ്ഥിതിക കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.


