പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കല്ല്യാശ്ശേരി മണ്ഡലത്തെ ബജറ്റിൽ വെട്ടിനിരത്തിയത് യുഡിഎഫ് സർക്കാരിന്റെ മണ്ഡലത്തോടുള്ള പ്രതികാര രാഷ്ട്രീയം:,എ പി നൂറുദ്ദീൻ

 


കല്ല്യാശ്ശേരി:സംസ്ഥാന ബജറ്റിൽ കല്ല്യാശ്ശേരി മണ്ഡലത്തെ പാടെ അവഗണിക്കുകയും മുൻ സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ വെട്ടിമാറ്റുകയും ചെയ്ത യുഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും ജനദ്രോഹ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(SDPI) കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ.പി. നൂറുദ്ദീൻ

നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തി ജനങ്ങളെ ദ്രോഹിക്കുന്ന തികച്ചും വിവേചനപരമായ സമീപനമാണ് യുഡിഎഫ് സർക്കാർ കാട്ടുന്നത്.

മാടായി - മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പഴയങ്ങാടി - വാടിക്കൽ കടവ് മാട്ടൂൽ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിനായി മുൻപ് അനുവദിച്ച 2.20 കോടി രൂപ ഈ ബജറ്റിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് തീരദേശ ജനതയുടെ ഏറെ നാളത്തെ ഈ ആവശ്യത്തെ ഒറ്റയടിക്ക് വെട്ടിമാറ്റിയ യു ഡി എഫ് സർക്കാരിന്റെ നടപടി കല്ല്യാശ്ശേരിയിലെ വോട്ടർമാരോടുള്ള രാഷ്ട്രീയ പ്രതികാരമല്ലാതെ മറ്റൊന്നുമല്ല.

കുടിവെള്ളത്തിനും കൃഷിക്കുമായി നെട്ടോട്ടമോടുന്ന ചെറുകുന്ന്, കണ്ണപ്പുരം പഞ്ചായത്തുകളിലെ ജനങ്ങളുടെ കണ്ണീരൊപ്പാൻ വിഭാവനം ചെയ്ത 1.50 കോടി രൂപയുടെ ഉപ്പുവെള്ള പ്രതിരോധ പദ്ധതി റദ്ദ് ചെയ്തത് യുഡിഎഫ് സർക്കാരിന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു കിണറുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറി ജനജീവിതം ദുസ്സഹമാകുന്നതിന് ശാശ്വത പരിഹാരം കാണേണ്ട പദ്ധതിയെയാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ സർക്കാർ ബജറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ മണ്ഡലത്തിലെ സുപ്രധാന വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുകയും കല്യാശ്ശേരിയെ പാടെ തഴയുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ഈ ജനവിരുദ്ധ മുഖം പൊതുജനം തിരിച്ചറിയുക തന്നെ ചെയ്യും.

എന്നാൽ ഈ വികസന മുരടിപ്പിന് നിലവിലെ യുഡിഎഫ് സർക്കാർ മാത്രമല്ല മുൻ എൽഡിഎഫ് സർക്കാരും ഒരുപോലെ ഉത്തരവാദികളാണ് കഴിഞ്ഞ ബജറ്റിൽ റോഡ് വികസനത്തിന് ഉൾപ്പെടെ തുക അനുവദിച്ചിട്ടും അത് കൃത്യസമയത്ത് നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട വിജിൻ എംഎൽഎ ഇതിന് ജനങ്ങളോട് മറുപടി പറയണം.

 തുക അനുവദിച്ചെന്ന് വെറുതെ പത്രപ്പരസ്യം നൽകിയതല്ലാതെ പദ്ധതികൾ യഥാസമയം യാഥാർത്ഥ്യമാക്കാൻ എംഎൽഎയ്ക്ക് കഴിഞ്ഞില്ല ഇടതുപക്ഷത്തിന്റെ ഈ വീഴ്ചയും അനാസ്ഥയുമാണ് പദ്ധതികൾ അട്ടിമറിക്കാൻ യുഡിഎഫ് സർക്കാരിന് എളുപ്പവഴിയൊരുക്കിക്കൊടുത്തത്.

 ജനങ്ങളെ വിഡ്ഢികളാക്കുന്ന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ഈ ബജറ്റ് കൊള്ളയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്.കല്ല്യാശ്ശേരി മണ്ഡലത്തിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വികസന അട്ടിമറികൾക്കെതിരെയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.