പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി

 



തളിപ്പറമ്പ്: വീട്ടില്‍ പാചകഗ്യാസ് ചോര്‍ന്നു, അഗ്നിശമനസേന തക്കസമയത്ത് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പരിയാരം കോരന്‍പീടിക കെ.യു.ഹൗസില്‍ ഖദീജയുടെ വീട്ടിലാണ് ഇന്നലെ രാത്രി 11.45 ന് പാചകവാതകം ചോര്‍ന്നത്.

സിലിണ്ടറിന്റെ നോബ് അടയാതെ പാചകവാതകം ശക്തമായി പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയ വിവരം അറിയിത്തുകയായികുന്നു.

സീനിയര്‍ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ ആര്‍.രതീഷിന്റെ നേതൃത്വത്തില്‍ കുതിച്ചെത്തിയ സംഘമാണ് ചോര്‍ച്ച ഒഴിവാക്കിയത്.

ഭാഗ്യം കൊണ്ട് മാത്രമാണ് തീപിടുത്തം ഒഴിവായതെന്ന് അഗ്നിശമനസേന പറഞ്ഞു.

ഫയര്‍ആന്റ് റെസ്‌ക്യൂ ഓഫീര്‍മാരായ വിനോദ്, ധനേഷ്, കിരണ്‍, ഹോംഗാര്‍ഡ് രവീന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.