മാട്ടൂൽ: കഴിഞ്ഞ ആഴ്ച ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ തെക്കുമ്പാട് സ്വദേശി ഇപ്പോൾ നെരുവമ്പ്രം താമസിക്കുന്ന പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് (വ്യാഴം) രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇസ്മായിൽന്റെ മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും നാളെ രാവിലെ (വെള്ളി 12/6/26) 7 മണിക്ക് തെക്കുമ്പാട് നടക്കുമെന്ന് കുടുംബം അറിയിച്ചു.

