നീലേശ്വരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചായ്യോം ബസാറിന് സമീപത്തെ ഉണ്ണികൃഷ്ണന്റെ മകൾ സാൻവിയ (16) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. രാവിലെ സാൻവിയ മാതാപിതാക്കൾക്ക് വാട്സാപ്പിൽ 'സോറി' എന്ന് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ഈ മെസ്സേജ് ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും പെൺകുട്ടി വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ രണ്ടാമത്തെ നിലയിൽ ചെന്ന് നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

