കാസർകോട്: കിടപ്പ് മുറിയിൽ ജീവനൊടുക്കി പ്ലസ്ടു വിദ്യാർത്ഥിനി. കുഡ്ലു മീപ്പുഗിരിയിൽ 17 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മീപ്പുഗിരി ഷെട്ടിഗുഡ്ഡെ റോഡിൽ താമസിക്കുന്ന ഗിരീഷിന്റെ മകൾ പൃഥ്വികയാണ് മരിച്ചത്. ഇന്നലെ ഉച്ച 11.30 മണിയോടെയാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാൾ കുരുക്കി തൂങ്ങിയ നിലയിൽ പൃഥ്വികയെ കണ്ടെത്തിയത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

