പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ :ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച നിലയിൽ.

 


ബെംഗളൂരുവിൽ മലയാളി യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിൻ്റെ മകൾ ശ്രീഷ്മ (34)യാണ് മരിച്ചത്.

രാമമൂർത്തിനഗറിലെ വാടകവീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രീഷ്‌മയെ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് ലിപിൻലാലാണ് ആദ്യം ശ്രീഷ്‌മയെ മരിച്ച നിലയിൽ കണ്ടത്. ഏറെക്കാലമായി ലിബിൻലാൽ മൈസൂരുവിലാണ് താമസിച്ചിരുന്നത്. രണ്ട് മാസം മുൻപാണ് ബെംഗളൂരുവിലേക്ക് വന്നത്.

അപ്പോഴാണ് ശ്രീഷ്‌മയും കുട്ടികളും നാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്.

തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു.മക്കൾ: ഷാലു, ഷാരോൺ.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.