പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല

 


സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത തുടരാൻ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പത്ത് പേരിൽ മൂന്ന് പേര്‍ കോഴിക്കോടും രണ്ട് പേര്‍ വീതം തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും ഒരാൾ പാലക്കാടുമാണ്.

ഈ വര്‍ഷം ഇതുവരെ 196 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് രോഗബാധ കൂടിതലായി റിപ്പോര്‍ട്ട് ചെയ്തത്.

മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ വഴിയാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. കുടലിനെയാണ് രോഗാണു പ്രധാനമായും ബാധിക്കുന്നത്.

വയറിളക്കം, വയറുവേദന, പനി, രക്തം കലര്‍ന്ന മലം, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.