പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂര്‍ ജില്ലയില്‍ ഒരു ഷിഗെല്ല കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു

 


കണ്ണൂർ : ജില്ലയില്‍ ഒരു ഷിഗെല്ല കേസ് കൂടി റിപ്പോർട്ട് ചെയ്തു. കൂത്തുപറമ്പ് മൂര്യാട്ടെ 62 വയസ്സുകാരിക്കാണ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.

വയറിളക്കം, മലത്തിലൂടെ കഫം, രക്തം പോവുക എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വിളിച്ചു ചേർത്ത പകർച്ച വ്യാധി പ്രതിരോധ അവലോകന യോഗത്തില്‍ ജില്ലാ കളക്ടർ, ഡി എം ഒ എന്നിവർ ജില്ലയിലെ സ്ഥിതി വിശദീകരിച്ചു. പനി, ആശുപത്രി സന്ദർശനം എന്നീ വേളകളില്‍ മാസ്‌ക് ഉപയോഗിക്കാൻ പൊതുജനങ്ങളോടും ആരോഗ്യ പ്രവർത്തകരോടും നിർദേശിക്കണമെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ രോഗ പ്രതിരോധ നടപടികള്‍ ഊർജിതമാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉത്സവകാലമായതിനാല്‍ കൊട്ടിയൂരില്‍ ആവശ്യമായ ആരോഗ്യ സുരക്ഷാ മുൻ കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.

പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് നിർദേശങ്ങള്‍,

ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് കർശനമായ പ്രതിവാര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ഒപ്പം ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുക

എല്ലാ സ്‌കൂളുകളിലും കൈകഴുകുന്നതിനുള്ള ശരിയായ സൗകര്യങ്ങളും ശുചിത്വ പരിപാടികളും ഉറപ്പാക്കുക.

വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കുക.

കൊതുക് നശീകരണത്തിനായി വീടുകള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ കർശനമായി ആചരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.

ശുചിത്വവും രോഗപ്രതിരോധവും സംബന്ധിച്ച്‌ ജനങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താൻ ലക്ഷ്യമിട്ടുള്ള ഊർജ്ജിതമായ ഇൻഫർമേഷൻ, എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ കാമ്പയിനുകള്‍ ആരംഭിക്കുക.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.