പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇന്ത്യയിൽ ബിയർ കുടിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച

 


                                                                                      

ലോകത്തിലെ തന്നെ ഏറ്റവും പഴയ പാനീയങ്ങളിൽ ഒന്നാണ് ബിയർ. എന്നാൽ ആഗോളതലത്തിൽ ബിയർ ഉത്പാദനത്തിൻ്റെ ട്രെന്റ് തന്നെ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി ബിയർ നിർമാണത്തിൽ മുന്നിൽ നിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ഇപ്പോഴും സ്വാധീനമുണ്ടെങ്കിലും, ഏഷ്യൻ-അമേരിക്കൻ രാജ്യങ്ങളാണ് ഈ വ്യവസായത്തിന്റെ ഭാവി നിർണയിക്കുന്നത്. മൊത്തം ബിയർ ഉപഭോഗത്തിന്റെ അളവിൽ ഇന്ത്യ ലോകത്തെ വൻകിട രാജ്യങ്ങളുടെ തൊട്ടരികിൽ എത്തിയിട്ടില്ലെങ്കിലും, നിലവിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. 'വിഷ്വൽ കാപ്പിറ്റലിസ്റ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഉത്പാദനത്തിലും ഉപഭോഗത്തിലും ചൈന തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ബിയർ വിപണി. ആഗോള ബിയർ ആവശ്യകതയുടെ അഞ്ചിലൊന്നും ചൈനയിലാണ്.


*ഇന്ത്യയിലെ 'ബിയർ വിപ്ലവം*


2024 ൽ ഇന്ത്യയിലെ ബിയർ ഉപഭോഗത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 14.6 ശതമാനത്തിന്റെ വൻ വളർച്ചയാണുണ്ടായത്. കിരിൻ ഹോൾഡിങ്സ് നിരീക്ഷിക്കുന്ന പ്രധാന വിപണികളിൽ വച്ച് ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. ഇന്ത്യയിലെ യുവജനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവ്, ആളുകളുടെ കൈയിൽ ചെലവാക്കാൻ കൂടുതൽ പണം വരുന്നത്, നഗരവൽക്കരണം എന്നിവയാണ് ബിയറിന് പ്രിയം കൂട്ടുന്നത്. ഈ വലിയ സാധ്യതകൾ കണ്ട് ആഗോള മാൾട്ട് ഉത്പാദകരും വൻകിട ബിയർ കമ്പനികളും ഇന്ത്യയെ ഒരു പ്രധാന ദീർഘകാല വിപണിയായി കണ്ട് വലിയ രീതിയിൽ നിക്ഷേപത്തിന് ഒരുങ്ങുകയാണ്.


*മുന്നിൽ ചൈനയും അമേരിക്കയും തന്നെ*


2024-ൽ ചൈനക്കാർ കുടിച്ചുതീർത്തത് ഏകദേശം 4050 കോടി ലിറ്റർ ബിയറാണ്. ഇത് രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഉപഭോഗത്തേക്കാൾ (2230 കോടി ലിറ്റർ) ഏകദേശം ഇരട്ടിയാണ്. 15.3 ബില്യൺ ലിറ്ററുമായി ബ്രസീൽ മൂന്നാം സ്ഥാനത്തും, മെക്സിക്കോ, റഷ്യ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്.


*ഏറ്റവും കൂടുതൽ ബിയർ ഉപയോഗിക്കുന്ന രാജ്യങ്ങൾ*


ചൈന - 40.5 ബില്യൺ ലിറ്റർ


അമേരിക്ക - 22.3 ബില്യൺ ലിറ്റർ


ബ്രസീൽ - 15.3 ബില്യൺ ലിറ്റർ


മെക്സിക്കോ - 10.8 ബില്യൺ ലിറ്റർ


റഷ്യ - 9.5 ബില്യൺ ലിറ്റർ


ജർമനി - 7.2 ബില്യൺ ലിറ്റർ


സൗത്ത് ആഫ്രിക്ക - 4.6 ബില്യൺ ലിറ്റർ


വിയറ്റ്നാം - 4.6 ബില്യൺ ലിറ്റർ


KB/


യുകെയുണൈറ്റഡ് കിങ്‌ഡം - 4.5 ബില്യൺ ലിറ്റർ


സ്പെയിൻ - 4.4 ബില്യൺ ലിറ്റർ


ആഗോളതലത്തിൽ ചൈനയാണ് മുന്നിലെങ്കിലും യൂറോപ്പിൽ ഇപ്പോഴും ജർമനിയാണ് ബിയർ ഉത്പാദനത്തിൽ ഒന്നാമത്. യൂറോപ്യൻ യൂണിയനിൽ ഉത്പാദിപ്പിക്കുന്ന ആകെ ബിയറിന്റെ അഞ്ചിലൊന്നും ജർമനിയിലാണ് നിർമിക്കുന്നത്. സ്പെയിൻ, പോളണ്ട് എന്നീ രാജ്യങ്ങളാണ് ജർമനിക്ക് പിന്നിലുള്ളത്.


മൊത്തം അളവും ഒരാളുടെ കണക്കും തമ്മിലുള്ള വ്യത്യാസം,


ഏറ്റവും വലിയ ബിയർ വിപണിയുള്ള രാജ്യങ്ങളിലെ ആളുകളല്ല വ്യക്തിഗതമായി ഏറ്റവും കൂടുതൽ ബിയർ കുടിക്കുന്നത്. ഒരാൾ ശരാശരി എത്ര കുടിക്കുന്നു എന്ന് കണക്കാക്കിയാൽ യൂറോപ്യൻ രാജ്യങ്ങളാണ് മുന്നിൽ. കഴിഞ്ഞ മുപ്പതിലേറെ വർഷമായി ചെക്ക് റിപ്പബ്ലിക് ആണ് ഈ പട്ടികയിൽ ഒന്നാമത്. അവിടുത്തെ ഒരു താമസക്കാരൻ വർഷത്തിൽ ശരാശരി 149 ലിറ്റർ ബിയർ കുടിക്കുന്നുണ്ട്! ലിത്വാനിയ, ഓസ്ട്രിയ, അയർലൻഡ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ടെന്നാണ് കണക്ക്.

ചുരുക്കത്തിൽ ചൈന, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ജനസംഖ്യയുടെ വലിപ്പം കൊണ്ട് മൊത്തം അളവിൽ വിപണിയെ നയിക്കുമ്പോൾ, ചെറിയ യൂറോപ്യൻ രാജ്യങ്ങൾ ബിയർ സംസ്‌കാരത്തിലും വ്യക്തിഗത ഉപഭോഗത്തിലും മുന്നിട്ടുനിൽക്കുന്നു. 2024 ൽ ലോകത്താകെ ഏകദേശം 194 ബില്യൺ ലിറ്റർ ബിയറാണ് ആളുകൾ കുടിച്ചുതീർത്തത്. വികസ്വര രാജ്യങ്ങളാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ചൈന, അമേരിക്ക, ജർമനി തുടങ്ങിയ വലിയ വിപണികളിൽ വളർച്ച മന്ദഗതിയിലാവുകയോ ഇടിയുകയോ ചെയ്യുമ്പോൾ ഇന്ത്യ, മെക്സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.