ടി.പി. സ്മാരക റഫറൽലൈബ്രറി വായനാ ദിനാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് ടി.പി. സ്മാരക ലൈബ്രറി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.മോഹനന്റെ അധ്യക്ഷതയിൽ വായനാ ദിനാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ് ഗീത. കെ.എൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കാർ ഫെഡ് വൈസ് ചെയർമാനും ശാസ്ത്ര ഡയരക്ടരുമായ വി.ആർ.വി. ഏഴോം പി.എൻ പണിക്കർ അനുസ്മരണം നടത്തി. പഞ്ചായത്ത് മെമ്പറും സാംസ്കാരിക പ്രവർത്തകനുമായ തിടിൽ.രവീന്ദ്രൻ മാസ്റ്റർ പുസ്തകാസ്വാദനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ ഷിജി. കെ ആശംസനേർന്നു.
പഞ്ചായത്ത് സ്കൂട്ടരി എം.ടി. മൃദുല സ്വാഗതവും ലൈബ്രറേറിയ ഗൗരി.കെ. നന്ദിയും പറഞ്ഞു.


