പയ്യന്നൂർ : മസ്ജിദിൽ ലഹരിമൂത്ത ക്രിമിനലിന്റെ അഴിഞ്ഞാട്ടം മുഅദ്ദിനടക്കം മൂന്ന് പേർക്ക് കുത്തേറ്റു . പള്ളിയുടെ ജനൽ ചില്ലുകളും തകർത്തു കണ്ണൂർ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിൽ ആണ് സംഭവം. മുഅദ്ദിൻ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം. സമീർ (37) എന്നിവരെ പരിക്കുകളോടെ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10:45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
കാസർകോട് സ്വദേശി സിയാദ് അബ്ദുല്ലയെ പോലീസ് കസ്റ്റഡിയിലെടുത്തു.

