പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15-ന്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

 


സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളവർക്ക് ജൂണ്‍ 15 മുതല്‍ ജൂണ്‍ 17-ന് വൈകിട്ട് അഞ്ച് മണി വരെ അതത് സ്കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in-ലെ 'Candidate Login-SWS' വഴി ലോഗിൻ ചെയ്ത് 'First Allot Results' എന്ന ലിങ്കിലൂടെ ഫലം അറിയാം.

അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനില്‍ നിന്നുള്ള അലോട്ട്‌മെന്റ് ലെറ്ററും അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം സ്കൂളില്‍ ഹാജരാകണം. പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റർ സ്കൂളുകളില്‍ നിന്നും പ്രിന്റ് ചെയ്ത് നല്‍കും. എസ്.എസ്.എല്‍.സി പുനഃപരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഈ അലോട്ട്‌മെന്റ് തയാറാക്കിയിരിക്കുന്നത്. മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലേക്കുള്ള (MRS) അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.


പ്രവേശന സമയത്ത് ശ്രദ്ധിക്കേണ്ടവ:

 നിർബന്ധമായും ഫീസടച്ച്‌ സ്ഥിരപ്രവേശനം (Permanent Admission) നേടണം.

 ഇവർക്ക് താല്‍ക്കാലിക പ്രവേശനമോ (Temporary Admission) സ്ഥിരപ്രവേശനമോ തിരഞ്ഞെടുക്കാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല.

 താല്‍ക്കാലിക പ്രവേശനം എടുക്കുന്നവർക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ ഉയർന്ന ഓപ്ഷനുകളില്‍ ചിലത് മാത്രമായി റദ്ദാക്കാൻ അവസരമുണ്ട്. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്.

 അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനമെങ്കിലും നേടാതിരിക്കുന്ന വിദ്യാർത്ഥികളെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

അപേക്ഷിക്കാൻ വിട്ടുപോയവർ:

 മുഖ്യഘട്ടത്തില്‍ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലം പുറത്തായവർക്കും മൂന്നാം അലോട്ട്‌മെന്റിന് ശേഷമുള്ള സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമർപ്പിക്കാം..

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.