പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചു ; 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദ്ദേശം

 


കൊച്ചി: കണ്ണൂർ സ്വദേശിയുടെ ഫോണ്‍ നമ്പർ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിന് 'ഓഫീസർ ഓണ്‍ ഡ്യൂട്ടി' സിനിമാ നിർമ്മാതാക്കള്‍ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം.

വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിർദ്ദേശം നല്‍കിയത്.

ഇതനുസരിച്ച്‌ മാർട്ടിൻ പ്രക്കാട്ടിനും സഹനിർമ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കും. കണ്ണൂർ സ്വദേശിയുടെ മൊബൈല്‍ നമ്പർ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. സ്ട്രീമിങ് കമ്പനി നെറ്റ്ഫ്ളിക്സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്സ്‌ആപ്പും കേസില്‍ പ്രതികളാകും. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടി.

മൊബൈല്‍ നമ്പർ പ്രദർശിപ്പിച്ചതിന് പിന്നാലെ പരാതിക്കാരന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. മൊബൈല്‍ നമ്പർ നല്‍കിയത് വ്യക്തിജീവിതത്തെ ബാധിച്ചു. ഡമ്മി നമ്പർ ഉപയോഗിക്കുന്നതില്‍ നിർമ്മാതാക്കള്‍ പരാജയപ്പെട്ടുവെന്നും പരാതിക്കാരന് വേണ്ടി അഭിഭാഷകരായ ടി സുകേഷ് റോയിയും മീര മേനാനും എ ആർ ദിവ്യയും വാദം ഉയർത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.