പഴയങ്ങാടി: മുട്ടം സലഫി മസ്ജിദിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് നിരോധിത ലഹരിമരുന്നായ 750 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. ജയേഷ് സാഗർ എന്നയാളെയാണ് പഴയങ്ങാടി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി മാടായി പ്രദേശങ്ങളിൽ പഴയങ്ങാടി എസ്.ഐ കെ. ശുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ലഹരി മാഫിയകൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നതിനിടെയാണ് പ്രതി വലയിലാകുന്നത്.

