ദേശീയ വായനാ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര)വായനക്കാരുടേ കൂട്ടായ്മയും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അധ്യക്ഷതയിൽ ശാസ്ത്ര വീഥിയിൽ സംഘടിപ്പിച്ച പരിപാടി കാൻഫെഡ് സംസ്ഥാന ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സാക്ഷരതാ മിഷൻകോട്ടയംജില്ലാ കോഡിനേറാർഡോ.വി.വി. മാത്യു പി.എൻ. പണിക്കർ സ്മൃതി ഭാഷണം നടത്തി.
മുൻ സംസ്ഥാന സാക്ഷരതാ സമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ പരിപാടിക്ക് ആശംസ നേർന്നു.
ഡോ.പദ്മനാഭൻ രാമന്തളി,ഡോ ടി.എം സുരേന്ദ്രനാഥ്, കാസർഗോഡ്, ഡോ.ബേബി ഷക്കീല കോഴിക്കോട്, ഡോ.കെ.അജിത്ത് പാലക്കാട്,, എടപ്പാൾ സി. സുബ്രഹ്മണ്യൻ, രാജേശ്വരി.ആർ. നായർ, ഗോവ, അംബിക പി. മേനോൻ, ദൽഹി,,സുജാത കെ.പി, സ്മിത. പി.ആർ, സാബു, പാല, ലളിത എം.കുറ്റിയേരി അഡ്വ.സി.വി.കുഞ്ഞിരാമൻ,
ഗോപിനാഥ് പരിയാരം, രാമകൃഷ്ണൻ കണ്ണോം, പപ്പൻ ചെറുതാഴം, ശ്രീദേവി മൂത്തേടത്ത്, രാധാകൃഷ്ണൻ അടുത്തില, സുരേഷ് കാട്ടിലങ്ങാടി, അഡ്വ, . ടി.വി. ഹരീന്ദ്രൻ, കെ.വി.രാമചന്ദ്രൻ, ശ്രീലത മധു പയ്യന്നൂർ, ഒ.പി.വിജയകുമാർ,ബി.ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കുകയും വായനാനുഭവങ്ങൾ പങ്കിടുകയും ചെയ്തു.

