പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓപ്പറേഷൻ തൂഫാൻ റെയ്ഡ് തുടരുന്നു :തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

 


കണ്ണൂർ: തളിപ്പറമ്പില്‍ ഓപ്പറേഷൻ തൂഫാന്‍ റെയ്ഡ് തുടരുന്നു. എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി.

തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മന്‍സിലില്‍ പി.പി.ഷഹീര്‍(36),

പഴയങ്ങാടി മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ സി.പി.ഹൗസില്‍ സി.പി.അറഫാത്ത്(39)

എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.

ഡാന്‍സാഫ് സംഘം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെ തളിപ്പറമ്പ് ദേശീയപാതയിലെ പാറേക്കുളം ജ്വല്ലറിക്ക് സമീപം ഇരുവരും കെ.എല്‍-60 യു-0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പില്‍ ഇരിക്കവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, എസ്.ഐ യു.എസ്.അസ്ബര്‍ ബാബു, സീനിയര്‍ സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി റെയ്ഡ് നടത്തിയത്. തളിപറമ്പിലും പരിസര പ്രദേശങ്ങളിലുമായി ആഡംബര വാഹനത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലിസ് പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.