പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ വൻ തട്ടിപ്പ്: യുവാവിൻ്റെ ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിനെതിരെ കേസ്

 

തളിപ്പറമ്പ്:ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊറാഴ സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത് വഞ്ചിച്ച സൈബർ തട്ടിപ്പു സംഘത്തിലെ മൂന്നു പേർക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു. 

ആന്തൂർ മൊറാഴയിലെ പി.വി സുമേഷിൻ്റെ പരാതിയിലാണ് ഏറണാകുളത്തെദിൽ അഞ്ജു എന്ന ദിൽന പ്രമോദ്, ഏറണാകുളത്തെ അഭിഷേക്, കണ്ണൂരിലെ ജോഷി ജോർജ്ജ് എന്നിവർക്കെതിരെ പോലീസ് കേസെടു ത്തത്. 2025 ഡിസംബർ 20 ന് ഫേസ്ബുക്ക് വഴി പരാതിക്കാരൻ പരിചയപ്പെട്ട ഒന്നാം പ്രതി ഫോൺ നമ്പറിൽ ചാറ്റുചെയ്യുകയും ഓൺലൈൻ ട്രേഡിങ്ങ് നടത്തിയാൽ ലാഭം ഉണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് രണ്ടും മൂന്നും പ്രതികളെ പരിചയപ്പെടുത്തുകയും 2025 ഡിസംബർ 20 മുതൽ 2026 മെയ് 30 വരെയുള്ള കാലയളവിൽ ബേങ്ക് അക്കൗണ്ട് വഴി31 അക്കൗണ്ടുകളിലേക്ക് 87,35, 251 രൂപയും പരാതിക്കാൻ്റെ സുഹൃത്തായ ആശ എന്ന വരുടെ മകൾ ശിവദ ബാബു കെ എന്ന വരുടെ ബേങ്ക് അക്കൗണ്ടിൽ നിന്നും 4 അക്കൗണ്ട് കളിലായി 10,50,000 രൂപയും അടക്കം 97,85, 251 രൂപ അയപ്പിച്ച് പ്രതികൾ കൈക്കലാക്കിയ ശേഷം പണവും ട്രേഡിങ്ങിലൂടെയുള്ള ലാഭവും തിരികെ നൽകാതെ ഓൺലൈൻ തട്ടിപ്പിലൂടെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.