പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കേരള ബജറ്റ് 2026; സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കല്‍ കോളേജുകള്‍ കൂടി പ്രഖ്യാപിച്ചു

 


                                                                              

സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്തും ഹരിപ്പാടുമാണ് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുക. തിരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയം ഭരണ പദവി നല്‍കും.

 കാസര്‍ക്കോട്, ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പാവപ്പെട്ട കുട്ടികളുടെ ചികിത്സയാണ് കരുതല്‍ മിഷന്‍ ലക്ഷ്യം വെയ്ക്കുന്നത്.

 സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പിക്കുമെന്നും വി ഡി സതീശന്‍. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മന്‍ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനം.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ പദ്ധതികള്‍ ശക്തിപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ആരോഗ്യ പരിശോധന നടത്താനായി സാമ്പത്തിക സഹായത്തിന് പുതിയ പദ്ധതി നടപ്പാക്കുമെന്നും വി ഡി സതീശന്‍ പ്രഖ്യാപിച്ചു.

മിഠായി പദ്ധതിക്ക് കാലോചിതമായ പരിഷ്‌കാരം വരുത്തും. ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തും. ഇന്‍സുലിന്‍ പമ്പ് തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സഹായം നല്‍കും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.