കണ്ണൂർ:ജയിൽ ബിരിയാണിക്ക് 10 രൂപ വർധിപ്പിച്ചു.വിലക്കുറവും ഗുണമേന്മയും മുഖമുദ്രയായ ജയിൽ ബിരിയാണിക്ക് 10 രൂപ വർധിപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ തയ്യാറാക്കുന്ന ഫ്രീഡം ഫുഡ്‌സ് ഉൽപ്പന്നങ്ങളിൽ ഏറ്റവുംകൂടുതൽ ആവശ്യക്കാരുള്ള ചിക്കൻ ബിരിയാണിക്കാണ് കഴിഞ്ഞ ദിവസംമുതൽ ഒറ്റയടിക്ക് 10രൂപ വർധിപ്പിച്ചത്. ഹോട്ടലുകളിലെ വൻ വിലക്കയറ്റത്തിൽനിന്ന് സാധാരണ ക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ജയിൽ ബിരിയാണി.
ബിരിയാണിക്കും ചപ്പാത്തിക്കുംവൻ വിൽപപനയാണ്. ഹോട്ടൽ വിലക്കയറ്റത്തിന് താങ്ങായി നിൽക്കുന്നതിനിടെയാണ് ബിരിയാണിക്ക് മുന്നറിയിപ്പില്ലാതെ വിലകൂട്ടിയത്. 2014 മുതൽ 65രൂപ വിലയുണ്ടായിരുന്ന ബിരിയാണിക്ക് 2024ൽ 70 രൂപയാക്കി. ഭരണം മാറിയതോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ 10രൂപ കൂട്ടി 80 ആക്കിയത്. വിലവർധിപ്പിച്ചത് വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിതരണക്കാരൻ പറഞ്ഞു.

