തളിപ്പറമ്പ്: ഒമ്പതിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസ ലിനെയാണ് (40) തളിപ്പറമ്പ എസ്.ഐ: യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
പോലീസിനെ അക്രമിച്ചതടക്കം ഒമ്പത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങിനടക്കുകയായിരുന്നു.
കോടതി പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്.
പിന്നീട് വിദേശത്തേക്ക് പോയ ഫൈസല്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇന്നലെ വൈകുന്നേരം കുറ്റേരിയില്‍ വെച്ച് കാര്‍ തടഞ്ഞാണ് അറസ്റ്റ് ചെയ്തത്.
എസ്.ഐ: ടി.എസ്. ഷര്‍ഫുദീന്‍, സി.പി.ഒ: സി. പ്രജീഷ് എന്നിവരും അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.

