പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്‌ത്രീകൾക്ക് സൗജന്യ യാത്ര; ഏഴ് വിഭാഗം ബസുകളിൽ, ലിസ്‌റ്റ് പുറത്തിറക്കി

 



തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഉൽഘാടനം 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും.

സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ സബ് ക്ളാസ് ലിസ്‌റ്റ് കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. ബസുകളുടെ വിവരം ഉൾപ്പെടുത്തിയുള്ള സബ് ക്ളാസ് ലിസ്‌റ്റാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്‌റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിൽ സ്‌ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്‌തികൾക്കും സൗജന്യമായി യാത്ര അനുവദിക്കുമെന്നാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്.

2927 ഓർഡിനറി ഷെഡ്യൂളുകളാണ് സംസ്‌ഥാനത്ത്‌ ഉള്ളത്. ഇവയെല്ലാം ഓടിക്കാറില്ല. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് മാറ്റമുണ്ടാകും. തെക്കൻ ജില്ലകളിൽ 1268 ഓർഡിനറി ഷെഡ്യൂളുകളാണ് ഉള്ളത്. മധ്യകേരളത്തിൽ 831ഉം വടക്കൻ ജില്ലകളിൽ 828ഉം ഷെഡ്യൂളുകളുണ്ട്.

പ്രതിമാസം 75 കോടിയോളം രൂപ പദ്ധതിക്കുവേണ്ടി അധികബാധ്യത ഉണ്ടാകും. നിലവിൽ പ്രതിവർഷം 1500 കോടിയാണ് കെഎസ്ആർടിസിക്ക് നൽകുന്നത്. സ്‌ത്രീ സൗജന്യ യാത്രക്കായി 800 കോടിയോളം അധികമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.