തളിപ്പറമ്പ :ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സെൻട്രാ സെന്റർ എന്ന സ്ഥാപനത്തിന്റെ കാര്യമ്പലം അടിക്കും പാറയിലുള്ള ഗോഡൗണിന് തീപിടുത്തം ഉണ്ടായത്. ഇറക്കുമതി ചെയ്ത ഫർണിച്ചർ, ബാഗ് തുടങ്ങിയ സാധനങ്ങളായിരുന്നു ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കൃത്യസമയത്ത് സ്റ്റേഷനിൽ വിളിക്കുകയും ഉടൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ എൻജിനും ഫയർ ഉദ്യോഗസ്ഥന്മാരും എത്തിയതും മർച്ചന്റ് അസോസിയേഷന്റെയും യൂത്ത് ലീഗിന്റെയും വൈറ്റ് ഗാർഡിന്റെയും അവിടെയുള്ള നാട്ടുകാരുടെയും സഹകരണത്തോടെ തീ അണക്കാനും ബാക്കിയുള്ള തീ പിടിക്കാത്ത സാധനങ്ങൾ മാറ്റി വെക്കാൻ സാധിച്ചു.
ഷോട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണം. വിവരമറിഞ്ഞ്മുൻസിപ്പൽ ചെയർപേഴ്സൺ പി കെ സുബൈർ കൗൺസിലർമാരായ പിസി നസീർ,അനീഷ്, മർച്ചന്റ് അസോസിയേഷന്റെ ഭാരവാഹികളായ കെ.സ് റിയാസ്, വിതാജുദ്ദീൻ ടി ജയരാജ് കെ പി ലുക്മാൻ വാഹിദ് പനാമ യൂത്ത് വിങ് പ്രസിഡണ്ട് ബി ശിഹാബ് വൈറ്റ് യൂത്ത് ലീഗിന്റെയും ഭാരവാഹികളും സന്ദർശിച്ചു.

