പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എബോള സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ

 


തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിക്കാണ് രോഗം സംശയിക്കപ്പെടുന്നത്. പനിയെ തുടർന്ന് ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിൽസ തേടുകയായിരുന്നു.

സംശയങ്ങളെ തുടർന്ന് ആരോഗ്യവകുപ്പ് ഇടപെട്ട് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് യുവതി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങളൊന്നും യുവതിക്ക് നിലവിലില്ല. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാമ്പിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോയെന്ന് സ്‌ഥിരീകരിക്കാനാകൂ. തുടർ ചികിൽസ ഉൾപ്പടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.

അതേസമയം, എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് താൽക്കാലികമായി അടച്ചു. ഹോസ്‌റ്റലിലെ 25ഓളം വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും റിപ്പോർട് ചെയ്‌തിരുന്നു. കാമ്പസിലെ ജലസംഭരണിയിൽ നിന്നുള്ള വെള്ളത്തിൽ നിന്നാണ് അണുബാധയെന്നാണ് സംശയം. കുടിവെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.