പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ദുരൂഹത ‘പൊതിഞ്ഞ’ കല്ലറ ഇന്ന് തുറക്കും: അസ്വാഭാവികത തോന്നിയാൽ ശാസ്ത്രീയ അന്വേഷണം



ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തോട് സാമ്യമുള്ള വസ്തുവിനെക്കുറിച്ച് ഇന്ന് വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. തലശ്ശേരി ആർഡിഒ കോടതി പൊലീസിന് ഇതിനായി അനുമതി നൽകിയിട്ടുണ്ട്. 11 വർഷം മുൻപ് അടക്കം ചെയ്ത ഈ കല്ലറ, ഒരു മൃതദേഹം പെട്ടിയിലും മറ്റൊന്ന് പായയിൽ പൊതിഞ്ഞ നിലയിലും കണ്ടതിനെത്തുടർന്നാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ മൃതദേഹം സംസ്കരിക്കാറില്ലാത്തതിനാൽ, സംശയനിവാരണത്തിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ളവ നടത്തും. ഈ സംഭവവുമായി ബന്ധപ്പെട്ട് കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.