പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പഴയങ്ങാടി:ഫാൻ പൊട്ടിത്തെറിച്ചു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

 


പഴയങ്ങാടി: കറങ്ങി കൊണ്ടിരിക്കുന്നതിനിടെ ഫാൻ തീപിടിച്ച് പൊട്ടിത്തെറിച്ചു. മാടായിവാടിക്കൽ കടവിലെ കല്ലുപറമ്പിൽ ഹർഷന്റെ വീട്ടിൽ ഇന്ന് രാവിലെ 6മണിയോടെയാണ് സംഭവം. കറങ്ങി കൊണ്ടിരുന്നഫാൻ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ഹർഷനും ഭാര്യ വാസന്തിയും വീട്ടുമുറ്റത്തായിരുന്നതിനാൽ വൻ ദുരന്തംഒഴിവായി. പൊട്ടിത്തെറി കേട്ട് ഹർഷൻ്റെഭാര്യ വാസന്തി വീടിനകത്തേക്ക് ഓടിച്ചെന്ന് മെയിൽ സ്വിച്ച് ഓഫ് ചെയ്താണ് തീ കെടുത്തിയത്. 

വീടിൻ്റെ സീലിങ്ങും കത്തിനശിച്ചനിലയിലാണ്.രണ്ടു മാസം മുമ്പാണ് ഹർഷൻ ഫാൻവാങ്ങിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.