പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാചകവാതക വില വീണ്ടും വർധിപ്പിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

 


ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക പാചക വാതകവില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 വർധിപ്പിച്ചത്. മൂന്നുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ ഏഴ് (ഇന്ന്) മുതൽ നിലവിൽ വന്നു.

വില പരിഷ്‌കരണത്തോടെ ഡെൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 ആയി ഉയർന്നു. പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസങ്ങളാണ്‌ വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മാർച്ച് ഏഴിനാണ് ഇതിന് മുൻപ് വില കൂട്ടിയത്. അന്ന് 60 രൂപയുടെ വർധനവാണ് ഉണ്ടായത്. 2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാതെ ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനിടെയാണ് പശ്‌ചിമേഷ്യൻ യുദ്ധവും ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂക്ഷമായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.