കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയവും (Ministry of Culture,Govt.of India) സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗും (CCRT) സംയുക്തമായി സാംസ്കാരിക പഠനത്തിൽ മികവ് പുലർത്തുന്ന ഇന്ത്യയിലെ യുവ ഗവേഷകർക്ക് നൽകുന്ന2025-26 വർഷത്തെ ഗവേഷക അവാർഡിനും ഫെല്ലോഷിപ്പിനും ഡോ:ബിൻസി മരിയ എൻ അർഹയായി.
സംസ്കാരവുമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്ര (Sociology of Culture) ശാഖയിലെ വിപുലമായ ഗവേഷണ മികവിനെ മുൻനിർത്തിയാണ് ഈ ദേശീയ പുരസ്കാരം.സാംസ്കാരിക രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന 25 മുതൽ 40 വയസ്സ് വരെയുള്ള പ്രതിഭകൾക്കാണ് ജൂനിയർ ഫെലോഷിപ്പ് നൽകുന്നത്. രാജ്യത്തെ സാംസ്കാരിക പൈതൃകങ്ങളെയും സാമൂഹിക മാറ്റങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്കാണ് കേന്ദ്ര സർക്കാർ ഈ ഫെലോഷിപ്പ് അനുവദിക്കുന്നത്.ദേശീയ തലത്തിൽ രൂപീകരിച്ച സാംസ്കാരിക വിദഗ്ദ്ധ സമിതി (Expert Committee) നടത്തിയ കർശനമായ പ്രൊജക്റ്റ് വിലയിരുത്തലുകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് ബിൻസിയെ ഈ നേട്ടത്തിനായി തിരഞ്ഞെടുത്തത്.

