കണ്ണൂർ:ആലക്കോട് കരുവഞ്ചാലിൽ കിണറ്റിൽ വീണ് ഓട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു. കരുവഞ്ചാൽ പുളിയൻപറമ്പ് സ്വദേശി രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
കരുവഞ്ചാൽ മെയിൻ സ്റ്റാൻഡിലെ സജീവ സാന്നിധ്യമായിരുന്ന രാജേഷ് ദീർഘനാളായി ഇവിടെ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ആഘാതമായി.
നിലവിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ്ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സംസ്കാരം പിന്നീട് നടക്കും.

