ഏച്ചൂർ: വട്ടപ്പൊയിലിൽ മിനിലോറി വീട്ടുമതിലിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റു. കോൺക്രീറ്റ് മിക്സറുമായി പോവുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്.
രാവിലെ 8.45-ഓടെയാണ് സംഭവം. ഏച്ചൂർ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

