പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി ദാരുണമായി മരിച്ചു

 



കാടാച്ചിറ : കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ടതിനാൽ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.

മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസലാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ കാടാച്ചിറയിൽ നിന്നും മേലൂർ ഭാഗത്തേക്ക് പോകുന്ന ബൈക്ക് ഒരികര ബാങ്കിന് സമീപത്തായിരുന്നു അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട് ബൈക്കുമായി ഓവുചാലിലേക്ക് മറിഞ്ഞു വീണ റസലിനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ്എടക്കാട് പോലീസ് സ്ഥലത്തെത്തി ബൈക്ക് റോഡിൽ നിന്നും മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.