പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇരിട്ടി ​മാക്കൂട്ടം ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

 


                                                                                    

ഇരിട്ടി: ഇരിട്ടി മാക്കൂട്ടം ചുരംപാതയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് വളവിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്.

​റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടവിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

​ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നതിനാൽ ഡ്രൈവർ അതിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ച് രണ്ടര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.