പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു; ആർക്കും ഗുരുതര പരിക്കില്ല

 


​ വൈദ്യുത തകരാർ പരിഹരിക്കാൻ പോകുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു. മാതമംഗലം സെക്ഷന് കീഴിലെ പെരുന്തട്ട ഭാഗത്തുവെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്.​

പെരുന്തട്ട ഭാഗത്തെ വൈദ്യുത തകരാറുകൾ അടിയന്തരമായി പരിഹരിക്കുന്നതിനായി ജീവനക്കാരുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.