പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം 'അമ്മ' ജനറല്‍ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

 


നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം 'അമ്മ' ജനറല്‍ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ.

വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.

അബു സലിം സഞ്ചരിച്ച കാര്‍ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.

'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തില്‍ താരത്തിന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകളില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.