നിരവധി കേസുകളിലെ പ്രതിയുമായ മാട്ടൂൽ ജസീന്തയ്ക്ക് സമീപം താമസിക്കുന്ന പുതിയപറമ്പത് മുഹമ്മദ് നബീൽ ആണ് പഴയങ്ങാടി പോലീസിന്റെ പിടിയിലായത്.
കണ്ണൂർ റൂറൽ എസ്പിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ബാംഗ്ലൂർ എയർപോർട്ടിൽ വെച്ചായിരുന്നു അറസ്റ്റ്.
പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതടക്കം നാലോളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോടതി വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത് ASI ശ്രീകാന്ത്,SCPO സുരേഷ് പട്ടുവം,CPO സുമിനേഷ്(ഡ്രൈവർ)ഈ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ്.

