പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ മട്ടന്നൂരിൽ ഉംറ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് തീപിടിച്ചു

 



മട്ടന്നൂർ : ഉംറതീർത്ഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക്പോവുകയായിരുന്ന ബസ് കത്തി നശിച്ചു. കണ്ണൂർ മട്ടന്നൂർ ശിവപുരത്താണ്സംഭവം.വയനാട്ടിൽ നിന്ന്കണ്ണൂർ വിമാനത്താവളത്തിലെക്ക് വരികയായിരുന്ന ടൂറിസ്റ്റ്ബസിനാണ്തീപിടിച്ചത്.42യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

വയനാട്ടിൽ നിന്ന്ഇന്നലെ രാത്രിയാണ്ബസ്പുറപ്പെട്ടത്.ശിവപുരത്തെത്തിയപ്പോൾ ബസിന്റെപുറകുവശത്തുനിന്ന്തീപടരുന്നത്ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ബസ് നിർത്തി ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലായാത്രക്കാരെയും വിളിച്ചുണർത്തി പുറത്തിറക്കി. ഇവരുടെലഗേജ്ജുകളുംപുറത്തെത്തിച്ചു. നാട്ടുകാരും മട്ടന്നൂർ, കൂത്തുപ്പറമ്പ് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നാണ്തീ അണച്ചത്.

അപകടത്തിൽആർക്കുംപരിക്കില്ല.സമീപത്തെ പഴക്കടയിലേയ്ക്കും തീ പടർന്നിരുന്നു.ഇതുംഅഗ്നിരക്ഷാസേനനിയന്ത്രണവിധേയമാക്കി.തൊട്ടടുത്ത വീടുകളിലേയ്ക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.