പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കര്‍ണാടകയില്‍ മലയാളി വ്യവസായിയെ കൊള്ളയടിച്ചു. പയ്യന്നൂര്‍ സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്

 


കര്‍ണാടകയില്‍ മലയാളി വ്യവസായിയെ കൊള്ളയടിച്ചു. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂര്‍ സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. മൂന്ന് കാറുകളിലായെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്.

സംഭവത്തില്‍ പനമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ വികാസ് പരാതി നല്‍കിയിട്ടുണ്ട്. 20 ലക്ഷം രൂപയുടെ സ്വര്‍ണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നതായാണ് പരാതി. വാഹനം തടഞ്ഞുനിര്‍ത്തി വികാസിനെ കാറുള്‍പ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.