പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

യുദ്ധത്തെത്തുടർന്ന് മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തിയ സർവീസുകളിൽ 80 ശതമാനവും പുനരാരംഭിച്ചു

 


                                                                                   

മട്ടന്നൂർ: യുദ്ധത്തെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നിർത്തിയ സർവീസുകളിൽ 80 ശതമാനവും പുനരാരംഭിച്ചു. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റ് ബുക്കിങ്ങും പുനരാരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്ക് പ്രതിദിന സർവീസുകൾ ജൂൺ 23 ന് ആരംഭിക്കും. ഇൻഡിഗോ അബുദാബി, ഫുജൈറ പ്രതിദിന സർവീസുകൾ 25ന് തുടങ്ങും. ദോഹയിലേക്ക് ഇൻഡിഗോ സർവീസ് ജൂലൈ 8 ന് ആരംഭിക്കും.

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്.

ബെംഗളൂരുവിലേക്കുള്ള സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് 23ന് പുനരാരംഭിക്കും. ആഴ്‌ചയിൽ 2 ദിവസമാണ് സർവീസ്. മുൻപ് പ്രതിദിന സർവീസായിരുന്നു. ഇൻഡിഗോ കണ്ണൂർ-ഹൈദരാബാദ് സർവീസ് ജൂലൈ 5 ന് തുടങ്ങും. ആഴ്ച‌യിൽ അഞ്ചു ദിവസമാണ് സർവീസ്. എയർബസ് എ320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. റിയാദ്, കുവൈത്ത് സെക്‌ടറിൽ സർവീസ് പുനരാരംഭിക്കുന്നതിന് എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജൂലൈ ആദ്യവാരം മുതൽ ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.