പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്‍സ്റ്റയ്ക്കും വാട്‌സ്ആപ്പിനും ഫെയ്ബുക്കിനും പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ

 


                                                                                                   

ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയ്ക്കായി പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ. പരസ്യത്തിനപ്പുറം കൂടുതല്‍ വരുമാനം ലക്ഷ്യമാക്കിയാണ് നീക്കം. ഉപയോക്താക്കള്‍ പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകുന്ന പ്ലസ് പതിപ്പുകള്‍ ലഭ്യമാക്കും.

ഇന്‍സ്റ്റഗ്രാം പ്ലസ്, ഫെയ്‌സ്ബുക്ക് പ്ലസ് എന്നിവയ്ക്കായി ഒരു മാസം 3.99 (379 രൂപ) ഡോളര്‍ വീതവും വാട്‌സാപ്പ് പ്ലസിനു വേണ്ടി 2.99 (284രൂപ)ഡോളറുമാണ് ഈടാക്കുക. ഇന്ത്യയില്‍ എത്ര രൂപയാണ് ഈടാക്കുക എന്നതില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല. 

സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് പ്രൊഫൈല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍, സൂപ്പര്‍ റിയാക്ഷനുകള്‍, സ്റ്റോറി എത്ര പേര്‍ കണ്ടുവെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ തുടങ്ങിയ നിരവധി അധിക ഫീച്ചറുകള്‍ ലഭിക്കും. ഭാവിയില്‍ പ്ലസ് പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ എത്തുമെന്ന് മെറ്റയുടെ പ്രൊഡക്റ്റ് മേധാവി നവോമി ഗ്രെയിറ്റ് പറയുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ 24 മണിക്കൂറില്‍ അധികം നില നില്‍ത്താനും അധികം വിസിബിലിറ്റിക്കായി സ്‌പോട്ട് ലൈറ്റ് ചെയ്യാനും സാധിക്കും. വാട്‌സാപ്പ് പ്ലസ് സബസ്‌ക്രൈബേഴ്‌സിന് കസ്റ്റം തീമുകള്‍, പ്രത്യേക റിങ് ടോമുകള്‍, കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള അവസരം, പ്രീമിയം സ്റ്റിക്കറുകള്‍ എന്നിവയും ലഭിക്കും.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.