പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കുടുംബസൗഖ്യ സെമിനാർ സംഘടിപ്പിച്ചു.


ലോക കുടുംബദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്ര കുടുംബസൗഖ്യ സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്ര ഷെൽട്ടർ ഹോമിൽ ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സുലജ ഉദ്ഘാടനം ചെയ്തു. ഭാവിതലമുറയുടെ മെച്ചപ്പെട്ട വളർച്ചയ്ക്ക് സ്നേഹം കൊണ്ട് സുദൃഢമായകുടുംബ സംവിധാനം അനിവാര്യമാണെന്ന് ഉദ്ഘാടക അഭിപ്രായപ്പെട്ടു.


ശാസ്ത്ര ഫാമിലി കൗൺസലർ ഷിജിലാ ബർണാഡ് "ആശയ വിനിമയവും കുടുംബ സൗഖ്യവും" എന്ന വിഷയം അവതരിപ്പിച്ചു. സുജാത കെ.പി, രേഖ.എം., സി.എച്ച് നളിനി, നിഷ എം., ഹൃദ പി., ഷീജ.കെ,സുജാത. പി, ബിന്ദു.കെ,ഷെൽട്ടർ ഹോം സുപ്രണ്ട് സുജ എൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.