പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad
Posts

കണ്ണൂർ എസ്.എൻ പാർക്കിൽ കൂറ്റൻ മരം കടപുഴകി കാറിന് മുകളിൽ വീണു; വൻ ദുരന്തം ഒഴിവായി

 


കണ്ണൂർ: നഗരത്തിലെ എസ്.എൻ പാർക്കിന് സമീപം കൂറ്റൻ മരം കടപുഴകി നിർത്തിയിട്ട കാറിന് മുകളിൽ വീണു. കാറിനുള്ളിലോ അപകട സമയത്ത് അതുവഴി റോഡിലോ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. മരം വീണതിന്റെ ആഘാതത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. വിവരമറിഞ്ഞ് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.