മാതൃദിനക്കൂട്ടായ്മ സംഘടിപ്പിച്ചു.സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) ലോകമാതൃ ദിനക്കൂട്ടായ്മസംഘടിപ്പിച്ചു.
ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽശാസ്ത്രവീഥിയിൽ സംഘടിപ്പിച്ച പരിപാടി ബഹുഭാഷാപണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാതൃദിനാചരണം ലോകം അംഗീകരിച്ചതിന്റെ ചരിത്രം അനാവരണം ചെയ്ത ഉദ്ഘാടകൻമാതൃഭാവത്തിന്റെ മഹോന്നതമായ സംസ്കാരികപ്പെരുമ പ്രചുര പ്രചാരമാക്കേണ്ടുന്നതിന്റെ സമകാലികപ്രാധാന്യം പ്രത്യേകം എടുത്ത് കാട്ടി.
കാഞ്ചനമാല മുക്കം, വി.എം ലീലാ ഭായി ടീച്ചർ, ഡോ.ടി.എം സുരേന്ദ്രനാഥ് നീലേശ്വരം, പപ്പൻ ചെറുതാഴം പി.വി.രമണി ടീച്ചർ, ഫാത്തിമ നബ റംഷീദ്, ഇ. ബാലൻ, ഏബൽ ഫ്രാൻസിസ് റാസൽഖൈമ, അംബിക പി. മേനോൻ ഡൽഹി, അഡ്വ. ടി.വി. ഹരീന്ദ്രൻ, ശ്രീലയഗോപിനാഥ്, വസന്താഗോപിനാഥ്, സുധി ജിതേന്ദ്രൻ ഗോവ,
സുജാത. കെ.പി, സി.കെ. മാലതി, ശൈലജ പി. എ, നീതു സി. സുബ്രഹ്മണ്യൻ മലപ്പുറം,
മിനി ജോയ് തോമസ് ഗുജറാത്ത്,
കെ. ദേവകി പിലാത്തറ, ബേബി ഷക്കീല കോഴിക്കോട് തുടങ്ങി നിരവധി പേർ മാതൃ ഗീതങ്ങളും കഥകളും അവതരിപ്പിച്ചു.
ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ
സ്വാഗതവും പ്രമുഖ കവയിത്രി ശ്രീലതാ മധു നന്ദിയും പറഞ്ഞു.

