വാട്സാപ്പിൽ എ ഐ ഫീച്ചറുകളുള്ളതും എല്ലാവരും എ ഐ ബോട്ടിനോട് സംസാരിക്കുന്നതുമൊക്കെ സാധാരണമാണ്. വാട്സാപ്പിലൂടെ നമ്മുടെ പല സംശയങ്ങളും തീർക്കാനും ഇത്തരം എ ഐ ചാറ്റ് ബോട്ടുകൾ സഹായകമാണ്. എന്നാൽ ഈ ചാറ്റുകൾ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നും മൂന്നാമതാരെങ്കിലും അറിയുന്നുണ്ടോയെന്നതുമൊക്കായാണ് പലപ്പോഴും നിങ്ങളുടെ സംശയം. എന്നാൽ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ് പുതിയ ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സാപ്പിൽ എ ഐ യുമായി നടത്തുന്ന ചാറ്റുകൾ പുറത്താകാതിരിക്കാൻ ഇനി ഇണകോഗ്നിറ്റോ മോഡ് വാട്സാപ്പിൽ ലഭ്യമാകും. മെറ്റ എ ഐ യോട് ഇൻകോഗ്നിറ്റോ മോഡിലൂടെ കൈമാറുന്ന സന്ദേശങ്ങൾ അതീവ രഹസ്യമായാണ് പ്രൊസസ് ചെയ്യുക എന്നാണ് വാട്സാപ്പ് ഉന്നയിക്കുന്ന വാദം.
ഇവ മെറ്റയ്ക്ക് ലഭ്യമാകുകയോ സേവ് ചെയ്യപ്പെടുകയോ ചെയ്യില്ല. ഓരോ സെഷൻ കഴിയുമ്പോഴും മെസേജുകൾ ഡിലീറ്റ് ചെയ്യപ്പെടും. ഉപഭോക്താക്കൾ വ്യക്തിപരമായോ സാമ്പത്തികമായോ ഉള്ള വിവരങ്ങൾ ചാറ്റ്ബോട്ടുകളോട് പങ്കുവെക്കുമ്പോൾ അത് എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന പരാതികൾക്ക് ഇതോടെ അറുതിയാകും.

